
ചെന്നൈ : ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ മദ്രാസിയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിനൊപ്പം പുറത്തിറക്കിയ അപ്‌ഡേറ്റ് ആരാധകർക്കിടയിൽ വലിയ ആവേശം ഉണർത്തിയിട്ടുണ്ട്.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന “മദ്രാസി” ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുകയാണ്. ചിത്രത്തിൻ്റെ റിലീസ് അവധി ദിവസങ്ങളോട് അടുത്ത് തന്നെയാണ്. സെപ്റ്റംബർ 5 നബി ദിനമായതിനാൽ പൊതു അവധിയാണ്. കൂടാതെ കേരളത്തിലെ ഓണം അവധിയെയും നിർമ്മാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. ഇത് ചിത്രത്തിന് വിപുലമായ ഓപ്പണിംഗ് വാരാന്ത്യം ഉറപ്പ് നൽകുന്നു.
ബിജു മേനോൻ, വിദ്യുത് ജമാൽ, രുക്മിണി വസന്ത്, വിക്രാന്ത്, ഷബീർ കല്ലറക്കൽ, പ്രേം കുമാർ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിര തന്നെയുണ്ട് ചിത്രത്തിൽ. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം 200 കോടി ബജറ്റിലാണ് നിർമ്മിക്കുന്നത്. ശ്രീ ലക്ഷ്മി മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അമരന്റെ വാണിജ്യ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Post Your Comments