കനത്ത ചൂടില്‍ നിന്ന് കോഴികള്‍ക്കും രക്ഷയില്ല. 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കോഴികള്‍ക്ക് അനുയോജ്യമായ താപനില. എന്നാല്‍ 30 മുതല്‍ 34 വരെയാണ് ഇപ്പോള്‍ ജില്ലയിലെ ചൂട്. നേരിയ അധിക ചൂട് പോലും കോഴിയുടെ ആരോഗ്യത്തെയും മുട്ട ഉത്പാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടിയതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കര്‍ഷകരെയും ദുരിതത്തിലാക്കുന്നു.
വേനല്‍ക്കാലത്ത് ശരിയായ പരിചരണം നല്‍കണം എന്നും വേനല്‍ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ക്രമാതീതമായി ഉയരുന്ന ചൂടിന് മുന്നില്‍ കോഴി കര്‍ഷകരും പകച്ചു നില്‍ക്കുകയാണ്.
Also Read:കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു
വേനല്‍ക്കാല രോഗങ്ങളായ കോഴിവസന്ത, കോഴി വസൂരി, കണ്ണില്‍ ബാധിക്കുന്ന അസുഖം എന്നിവയും വ്യാപകമായിട്ടുണ്ട്. മുട്ടക്കോഴികളെക്കാള്‍ ബ്രോയിലര്‍ ഇറച്ചി കോഴികളെയാണ് ചൂട് സാരമായി ബാധിച്ചിരിക്കുന്നത്.
കനത്ത ചൂടും രോഗവും കാരണം കോഴികള്‍ ചത്തൊടുങ്ങുന്നത് കോഴി കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. പ്രധാന വരുമാന മാര്‍ഗം അടഞ്ഞു പോകുന്നതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍. താപനില വര്‍ദ്ധിക്കും തോറും ഉത്പാദനം കുറയും. മുട്ടയുടെ വലിപ്പവും പുറം തോടിന്റെ കനവും കുറയും. മുട്ട പെട്ടെന്ന് പൊട്ടും. മുട്ടയുടെ ഗുണമേന്മയെ ഇത് ബാധിക്കുകയും വേഗത്തില്‍ കേടാവുകയും ചെയ്യും.
Post Your Comments