Latest NewsKeralaNattuvarthaNews

കാപ്പിക്കുരു വിളവെടുക്കാൻ തൊഴിലാളികൾ ഇല്ല; കർഷകർ പ്രതിസന്ധിയിൽ

ഹെക്ടർ കണക്കിന് സ്ഥലത്തെ കാപ്പിയാണു വിളവെടുക്കാതെ നശിക്കുന്നത്

നെടുങ്കണ്ടം: കാപ്പിക്കുരു പറിക്കാൻ തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടിലായി കർഷകർ. തൊഴിലാളികളെ കിട്ടാതായതോടെ വിളവെടുക്കാൻ ആധുനിക യന്ത്രങ്ങളുടെ സഹായം തേടി ഹൈറേഞ്ചിലെ കർഷകർ. ഹെക്ടർ കണക്കിന് സ്ഥലത്തെ കാപ്പിയാണു വിളവെടുക്കാതെ നശിക്കുന്നത്.

ഹൈറേഞ്ചിലെ കാലാവസ്ഥയിൽ സുലഭമായ് വളരുന്ന കാപ്പിക്ക് ഇക്കുറിയും മികച്ച വിളവാണ് ലഭിച്ചത്. എന്നാൽ കാപ്പിക്കുരു വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാതായതോടെ വിളവെടുപ്പ് മുടങ്ങിയിരിക്കുകയാണ്. 500 മുതൽ 600 രൂപ വരെയാണ് ഇപ്പോൾ ദിവസക്കൂലി. ഈ സാഹചര്യം കണക്കിലെടുത്താണ് കർഷകർ വിളവെടുക്കുവാൻ ആധുനിക യന്ത്രങ്ങളുടെ സഹായം തേടിയത്. ബെമഗളൂരുവിൽ നിന്നെത്തിക്കുന്ന ‘കോഫി പ്ലക്കർ’ എന്ന യന്ത്രമാണ് ഹൈറേഞ്ചിൽ ഇപ്പോൾ വിളവെടുപ്പിന് ഉപയോഗിക്കുന്നത്.

15000 രൂപ വിലവരുന്ന ഈ യന്ത്രം ഉപയോഗിച്ച് തൊഴിലാളികളുടെ സഹായമില്ലാതെ കർഷകർ നേരിട്ട് വിളവെടുക്കുകയാണിപ്പോൾ. ഒരു ദിവസം കൊണ്ട് അര ഏക്കറോളം ഇടത്തെ വിളവെടുക്കാമെന്നതും യന്ത്രത്തിന്റെ മേന്മയായ് കർഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button