Latest NewsKeralaNews

കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശി മുഹമ്മദ് സിനാന്‍ (22) ആണ് മരിച്ചത്. എംഎസ്‌എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററാണ് സിനാന്‍.

Read Also : വാഹനം പൊളിക്കാനും രജിസ്​ട്രേഷന്‍ ചെയ്യണം ; ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍ പ​രി​ശോ​ധ​ന ഫീ​സു​ക​ള്‍ കുത്തനെ ഉയർത്തും 

ഇന്നലെ രാത്രിയിലായിരുന്നു അപകടം. പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോൾ
വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

യുപി ഹൗസില്‍ ബഷീര്‍-സൗറ ദമ്പതികളുടെ മകനാണ് സിനാന്‍. സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button