ബോവിക്കാനം: തെങ്ങിനെ ആക്രമിക്കുന്ന ചാഴികളുടെ ആക്രമണം വ്യാപകമാകുന്നു. പൂക്കുലകളുടെ നീര് ഊറ്റിക്കുടിക്കുന്ന പൂങ്കുലച്ചാഴിയാണ് നാശം വിതയ്ക്കുന്നത്. മച്ചിങ്ങ മുതൽ ഇളനീർ വരെ ഇതു കാരണം വാടി വീഴുന്നു. തെങ്ങിന്റെ പൂക്കുലയിലും മച്ചിങ്ങയിലും കരിക്കുകളിലുമാണ് ഇവ കുത്തിയിരുന്ന് നീര് ഊറ്റിക്കുടിക്കുന്നുവെന്ന് കർഷകർ പറയുന്നു.
മുൻപും ചാഴികളുടെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ്. ചൂടും തണുപ്പും ഇടകലർന്ന കാലാവസ്ഥയാണ് ഇതിനു കാരണമെന്ന് കൃഷി വിദഗ്ധർ പറയുന്നു.
Post Your Comments