Latest NewsKeralaNattuvarthaNews

കാർഷികവിളകൾ മോഷണംപോകുന്നു ; പരാതിയുമായി കർഷകർ

വ്യാപകമായ രീതിയിൽ കാർഷികവിളകൾ മോഷണംപോകുന്നത്

നാദാപുരം: കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്നതിനിടയിൽ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി മോഷണവും. മലയോരമേഖലയിൽ ഇപ്പോൾ വൻതോതിൽ കാർഷികവസ്തുക്കളുടെ മോഷണമാണ് നടക്കുന്നത്.നരിപ്പറ്റ, വാണിമേൽ ഗ്രാമപ്പഞ്ചായത്തുകളിലെ മലയോരമേഖലയിലാണ് വ്യാപകമായ രീതിയിൽ കാർഷികവിളകൾ മോഷണംപോകുന്നത്. തേങ്ങ, അടയ്ക്ക, റബ്ബർ, വാഴ തുടങ്ങിയ കാർഷികവിളകളാണ് മോഷ്ടാക്കളുടെ ഇഷ്ടവസ്തുക്കൾ. മലയോരത്തെ കൃഷിഭൂമിയിൽക്കയറി സംഘംചേർന്നാണ് കാർഷികവിളകൾ എടുത്തുകൊണ്ടുപോകുന്നത്.

സ്ത്രീകളടക്കം മോഷണത്തിൽ പങ്കാളികളാണെന്ന് കർഷകർ പറയുന്നു.ഒരാഴ്ചമുമ്പ് വിലങ്ങാട് പെട്രോൾപമ്പിനടുത്തുവെച്ച് മോഷ്ടിച്ച അടയ്ക്കയുമായി പോവുകയായിരുന്ന സ്ത്രീയെ നാട്ടുകാർ പിടികൂടിയിരുന്നു. നിരവധിതവണ പോലീസിൽ പരാതിനൽകിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button