
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരിക്ക് മൂലം ടീമിന് പുറത്തിരുന്ന റോസ് ടെയിലർ അവസാന ഏകദിനത്തിൽ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നസ് ടെസ്റ്റിൽ പാസായ താരം വിൽ യംഗിന് പകരം ന്യൂസിലൻഡിന്റെ അന്തിമ ഇലവനിൽ തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാന്റ് പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു.
വെല്ലിഗ്ടണിലെ ബേസിൽ റിസേർവിൽ വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്ത ബംഗ്ലാദേശിന് രണ്ടാം മത്സരത്തിൽ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടുത്തുവാനായെങ്കിലും ഫീൽഡിങ്ങിൽ പിന്നിൽ പോയതാണ് തിരിച്ചടിയായത്. സെഞ്ച്വറി നേടിയ ന്യൂസിലാന്റ് ക്യാപ്റ്റൻ ടോം ലാഥത്തിന് രണ്ട് അവസരങ്ങളാണ് ബംഗ്ലാദേശ് താരങ്ങൾ നൽകിയത്.
Post Your Comments