
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്ക് ഭേദമായെങ്കിലും പൂർണ ഫിറ്റ്നസിൽ എത്താൻ കുറച്ച് ദിവസങ്ങൾ കൂട്ടി വേണ്ടി വരുമെന്ന് കണക്കിലെടുത്താണ് രണ്ടാം ഏകദിനത്തിലും വിശ്രമം അനുവദിച്ചത്. ഓൾറൗണ്ടർ മാർക്ക് ചാപ്മാനെ റോസ് ടെയ്‌ലർക്ക് പകരമായി ന്യൂസിലാൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാങ്കറ്റ് ഷീൽഡ് മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് റോസ് ടെയിലറിന് പരിക്കേറ്റത്.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലാന്റ് അനായാസം വിജയിച്ചിരുന്നു. നാളെയാണ് രണ്ടാം ഏകദിനം. നാളത്തെ മത്സരം ന്യൂസിലാന്റ് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും ഇല്ലാതെ ഇറങ്ങിയിട്ടും ആദ്യ ഏകദിനത്തിൽ ന്യൂസിലന്റിനെ സമർദ്ദത്തിലാക്കാൻ പോലും ബംഗ്ലാദേശിനായില്ല.
Post Your Comments