Latest NewsCricketNewsSports

കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് വിതുമ്പലടക്കാനാവാതെ റോസ് ടെയ്‌ലര്‍

ഓക്‌ലന്‍ഡ്: കരിയറിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ ന്യൂസിലന്‍ഡ് സൂപ്പർ താരം റോസ് ടെയ്‌ലര്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും മുമ്പാണ് റോസ് ടെയ്‌ലര്‍ ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞത്.

ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് അവസാന ഏകദിന് മുമ്പുള്ള ആദരിക്കല്‍ ചടങ്ങിന് റോസ് ടെയ്‌ലര്‍ എത്തിയത്. മത്സരത്തിന് മുമ്പ് ടെയ്‌ലറെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിതുമ്പലടക്കാനാവാതെ താരം കണ്ണീരണിഞ്ഞത്. സഹതാരം മാര്‍ട്ടിന്‍ ഗപ്ടില്‍ അടക്കമുള്ളവര്‍ ടെയ്‌ലറെ ആശ്വസിപ്പിക്കാന്‍ ഏറെ പ്രയാസപ്പെട്ടു.

റോസ് ടെയ്‌ലറെ അയര്‍ലന്‍ഡ് താരങ്ങള്‍ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഗ്രൗണ്ടിലേക്ക് വരവേറ്റത്. എന്നാൽ, അവസാന ഏകദിനത്തില്‍ ടെയ്‌ലര്‍ നിരാശപ്പെടുത്തി. നാലാമനായി ക്രീസിലിറങ്ങിയ ടെയ്‌ലര്‍, 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി.

112 ടെസ്റ്റിലും 236 ഏകദിനത്തിലും 102 ടി20 മത്സരങ്ങളിലും കിവീസിനായി കളിച്ച ടെയ്‌ലര്‍, മൂന്ന് ഫോര്‍മാറ്റിലുമായി 15000ല്‍ ഏറെ റണ്‍സ് നേടിയിട്ടുണ്ട്. എന്നാൽ, അയര്‍ലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകർപ്പൻ ജയം. 190 റൺസിന്റെ തകർപ്പൻ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെയും(106), വില്‍ യംഗിന്‍റെയും(120) സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ്, 39.3 ഓവറിൽ 154ന് എല്ലാവരും പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button