
തിരുവനന്തപുരം കുട്ടികള്‍ ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരെ അറിയിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഫഹദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പൂവച്ചല്‍ ആലമുക്ക് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.
Read Also: പഞ്ചാബിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ ഗ്രനേഡ് ആക്രമണം; മുഖ്യപ്രതി സൈദുൽ അമീൻ ഡൽഹിയിൽ അറസ്റ്റിൽ
ഫഹദിനെ മര്‍ദ്ദിക്കുകയും കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥി നിലവിളിച്ചതോടെ വണ്ടിയില്‍ എത്തിയവര്‍ രക്ഷപ്പെട്ടു. കാട്ടാക്കട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് ഫഹദ് സ്‌കൂളിലെ 10 വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരം അധികൃതരോട് പങ്കുവെച്ചത്. അന്നും ഫഹദിന് നേരെ ഭീഷണി ഉണ്ടായിരുന്നു. അന്ന് ലഹരി ഉപയോഗിച്ചെന്ന് പറയുന്ന കുട്ടികളുടെ ബന്ധുക്കളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കാറില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് ഫഹദ് മൊഴി നല്‍കി.
Post Your Comments