CricketLatest NewsNewsSports

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം അതീവ ഗുരുതരാവസ്ഥയിൽ

സിഡ്നി: മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയർസ് അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയധമനികൾ പൊട്ടി രക്തസ്രാവത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിലെ കാൻബറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ് കെയർസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ് കെയർസ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെയർസിനെ കൂടുതൽ വിദഗ്ധ ചികിത്സക്കായി സിഡ്‌നിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ക്രിസ് കെയർസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ‘വ്യായാമം’

ടെസ്റ്റ് ക്രിക്കറ്റിൽ 3320 റൺസും 218 വിക്കറ്റും ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയർസ് നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയർസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button