ഹാമില്‍റ്റണ്‍: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡിന്റെ തിരിച്ചു വരവ്. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 48.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. റോസ് ടെയ്‌ലര്‍ ഗംഭീര പ്രകടനമാണ് കാഴ്ടവെച്ചത്. സെഞ്ച്വറി നേടിയ റോസ് ടെയ്ലറുടെ പ്രകടനമാണ് കിവീസിനെ വിജയതീരത്ത് എത്തിച്ചത്. സ്‌കോര്‍ ഇന്ത്യ 347-4(50) ന്യൂസിലാന്‍ഡ് 348-6 (48.1)
മികച്ച ബാറ്റിങ് പുറത്തെടുത്ത കിവീസ് നാലാം വിക്കറ്റില്‍ റോസ് ടെയ്ലറും നായകന്‍ ടോം ലാതവുമാണ് ഈ സഖ്യം 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് കളി കിവീസിന് അനുകൂലമായത്. ലഥാം 48 പന്തില്‍ 69 റണ്‍സെടുത്താണ് പുറത്തായത്. 8 ഫോറും 2 സിക്‌സറുമടങ്ങുന്നതായിരുന്നു ലഥാമിന്റെ ഇന്നിംഗ്‌സ്. 84 പന്തില്‍ 109 റണ്‍സുമായി വെടിക്കെട്ടു പ്രകടനവുമായാണ് ടെയ്‌ലര്‍ കളം നിറഞ്ഞത്. ഇതില്‍ 10 ബൗണ്ടറികളും 4 സിക്‌സറും ഉള്‍പ്പെടുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (32), ഹെന്റി നിക്കോള്‍സ് (78), മികച്ച തുടക്കമാണ് നല്‍കിയത്.85 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.ഇന്ത്യക്ക് വേണഅടി കുല്‍ദീപ് യാദവ് 2 ഉം ഷമിയും ഠാക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിനാണ് 347 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശ്രേയസ് അയ്യരുടെ (103) സെഞ്ച്വറിയും ലോകേഷ് രാഹുല്‍ (88*), ക്യാപ്റ്റന്‍ വിരാട് കോലി (51) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ശ്രേയസ് നേടിയത്. 107 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 64 പന്തിലാണ് ആറു സിക്സറും മൂന്നു ബൗണ്ടറികളുമടക്കം രാഹുല്‍ 88 റണ്‍സ് വാരിക്കൂട്ടിയത്. കോലി 63 പന്തിലാണ് ആറു ബൗണ്ടറികളോടെ 51 റണ്‍സെടുത്തത്. അരങ്ങേറ്റക്കാരും ഓപ്പണര്‍മാരുമായ മായങ്ക് അഗര്‍വാള്‍ (32), പൃഥ്വി ഷാ (20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വെറും 15 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം 26 റണ്‍സെടുത്ത കേദാര്‍ ജാദവ് രാഹുലിനൊപ്പം പുറത്താവാതെ നിന്നു.
ന്യൂസിലാന്‍ഡിനു വേണ്ടി ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ വിക്കറ്റില്‍ മായങ്ക്- പൃഥ്വി സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി- ശ്രേയസ് ജോടിയാണ് 106 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്.
Post Your Comments