ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത യാള്‍ക്ക് 21 മാസം ജയില്‍ ശിക്ഷ വിധിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഫിലിപ് ആര്‍പ്‌സ് എന്ന ബിസിനസുകാരനാണ് ചൊവ്വാഴ്ച കോടതി ശിക്ഷ വിധിച്ചത്.
മാര്‍ച്ച് 15 നാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആക്രമി തന്നെ ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഈ വീഡിയോയാണ് ഫിലിപ്പ് ആര്‍പ്‌സ് എന്നയാള്‍ പ്രചരിപ്പിച്ചത്. ഇത് ഇയാള്‍ സമ്മതിക്കുയും ചെയ്തു. ഈ വീഡിയോ ഷെയര്‍ ചെയ്തതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ആര്‍പ്സ് അത് ”ആകര്‍ഷണീയമാണ്” എന്ന് വിശേഷിപ്പിച്ചതായും ഇരകളോട് സഹാനുഭൂതി പ്രകടിപ്പിച്ചില്ലെന്നും ക്രൈസ്റ്റ്ചര്‍ച്ച് ജില്ലാ കോടതി ജഡ്ജി സ്റ്റീഫന്‍ ഒ ഡ്രിസ്‌കോള്‍ പറഞ്ഞു. മുസ്ലീം സമുദായത്തോട് ആര്‍പ്‌സിന് ശക്തമായതും അനുതാപമില്ലാത്തതുമായ വീക്ഷണമാണുള്ളതെന്നും ഫലത്തില്‍ വിദ്വേഷകരമായ കുറ്റകൃത്യമാണ് ഇയാള്‍ നടത്തിയതെന്നും ജഡ്ജി പറഞ്ഞു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ കീഴിലുള്ള നാസി നേതാവായ റുഡോള്‍ഫ് ഹെസ്സുമായി ആര്‍പ്‌സ് സ്വയം താരതമ്യപ്പെടുത്തുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. മതപരവും വംശീയവുമായ വിദ്വേഷത്തിന്റെ മറവില്‍ നടന്ന കൂട്ടക്കൊലയെ മഹത്വപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ കുറ്റമെന്നും ജഡ്ജി പറഞ്ഞു.
30 പേര്‍ക്ക് ആര്‍പ്സ് ഈ വീഡിയോ അയച്ചതായി ഒ’ഡ്രിസ്‌കോള്‍ പറഞ്ഞു. ഇന്റര്‍നെറ്റ് മീം സൃഷ്ടിക്കുന്നതിനായി മരിച്ചവരുടെ എണ്ണവും മറ്റും ഉള്‍പ്പെടുത്താന്‍ ആര്‍പ്സ് പലരോടും ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഇതിന് തെളിവില്ലെന്നും ജഡ്ജി പറഞ്ഞു. തന്റെ രാഷ്ട്രീയ വിശ്വാസങ്ങളെ പിന്തുടരാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ വീഡിയോ വിതരണം ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്ന് ആര്‍പ്‌സ് വാദിച്ചതായി ജഡ്ജി പറഞ്ഞു. ആര്‍പ്‌സിനെ ജയിലിലേക്ക് അയയ്ക്കരുതെന്ന് ആര്‍പ്‌സിന്റെ അഭിഭാഷകന്‍ അന്‍സെല്‍ം വില്യംസ് ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ആര്‍പ്‌സ് ചെയ്ത കുറ്റം വളരെ ഗുരുതരമാണെന്നും അതിനെ അടിസ്ഥാനമാക്കി അദ്ദേഹത്തിന് ശിക്ഷ വിധിക്കാന്‍ ഈ കോടതി വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പറഞ്ഞ ജഡ്ജി ആര്‍പ്‌സിന് അദ്ദേഹം സ്വീകരിച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലല്ല ശിക്ഷ നല്‍കുന്നതെന്നും ചെയ്ത തെറ്റുകള്‍ അദ്ദേഹം സമ്മതിച്ചതിനാലാണെന്നും വില്യംസ് പറഞ്ഞു. ഹൈക്കോടതിയില്‍ വിധി പുറപ്പെടുവിച്ചതിനെതിരെ ആര്‍ബ്‌സ് അപ്പീല്‍ സമര്‍പ്പിച്ചതായി വില്ല്യംസ് അറിയിച്ചു. ഓസ്ട്രേലിയക്കാരനായ ബ്രെന്റണ്‍ ടാരന്റ് (28) നടത്തിയ 51 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ വിചാരണ അടുത്ത മെയില്‍ നടക്കും.
Post Your Comments