CricketLatest NewsNewsSports

ഐപിഎൽ 2021; ആറ് സൂപ്പർതാരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകും

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎൽ 14ാം സീസണിൽ ആറ് സൂപ്പർതാരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും. ദേശീയ മത്സരങ്ങൾ കാരണം ഡീ കോക്ക്, റബാഡ, ആന്റിച്ച് നോർജെ, ഡുപ്ലെസിസ്, ലൂങ്കി എൻഗിടി, മുസ്താഫിർ റഹ്മാൻ എന്നിവർക്കാണ് ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറായ ഡീ കോക്ക് ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനാണ്. വരുന്ന ഏപ്രിൽ പാകിസ്താനുമായി ടീമിന് പരമ്പരയുണ്ട്.

ഏപ്രിൽ രണ്ടിന് തുടങ്ങുന്ന പരമ്പര ഏപ്രിൽ 16നെ അവസാനിക്കു. അങ്ങനെ വരുമ്പോൾ ഐപിഎല്ലിന്റെ തുടക്കത്തിൽ ഡീ കോക്കിന്റെ സേവനം മുംബൈയ്ക്ക് ലഭിക്കില്ല. റബാഡ, ആന്റിച്ച് നോർജെ, ഡുപ്ലെസിസ്, ലൂങ്കി എൻഗിടി, എന്നീ ദക്ഷണാഫ്രിക്കൻ താരങ്ങൾക്കും പാകിസ്താൻ പര്യടനം തന്നെയാണ് തിരിച്ചടിയാകുന്നത്. ടൂർണമെന്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരങ്ങളാണ് റബാഡയും, ആന്റിച്ച് നോർജെയും. ഡുപ്ലെസിസും, ലൂങ്കി എൻഗിടിയും ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമാണ്. രാജസ്ഥാൻ റോയൽസ് താരമായ ബംഗ്ലാദേശിന്റെ മുസ്താഫിർ റഹ്മാന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് വിലങ്ങു തടിയാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button