ഷാര്‍ജ: വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ മൂന്ന് അറബ് പൗരന്മാര്‍ ഷാര്‍ജയില്‍ പോലീസ് പിടിയില്‍. ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഷണ സംഘത്തിന്റെ തലവന്‍ യുഎഇയ്ക്ക് പുറത്താണ് ഉള്ളത്. ഇയാള്‍ക്കുള്ള വിഹിതം കൃത്യമായി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് പരാതികള്‍ ലഭിക്കുകയുണ്ടായി. വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന് മോഷണ സംഘം സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കും. പണം കൈപ്പറ്റുന്നതിന് നിശ്ചിത സ്ഥലത്തെത്താന്‍ ആവശ്യപ്പെടുന്ന സംഘം പണം തട്ടിയെടുത്ത് കടന്നുകളയുന്നതാണ് പതിവ് രീതി. പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അറബ് പൗരന്മാര്‍ പിടിയിലാകുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ സങ്കേതത്തില്‍ നിന്ന് പണവും മറ്റ് രേഖകളും കണ്ടെത്തി. പ്രതികളെ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നത്.
Post Your Comments