NattuvarthaLatest NewsNews

കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ

പന്തളം; 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പോലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്‌ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ദീപ്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു.തിങ്കളാഴ്ച രാത്രി 8ന് ഇരുവരും പൂഴിക്കാട് തച്ചിരേത്ത് ജംക്‌ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനെത്തി. താഹ നിയാസ്‍ നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയതിനെത്തുടർന്ന് ജോർജ്കുട്ടി ഇയാൾ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു ഉണ്ടായത്. ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്കാനറും പോലീസ് കണ്ടെടുത്തു.

2000, 500, 200, 100 രൂപയുടെ നോട്ടുകൾ അച്ചടിച്ചിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. രാത്രി സമയം ദമ്പതികളെന്ന വ്യാജേനയാണ് പല കടകളിലും തട്ടിപ്പ് നടത്തിയിരുന്നതെന്നു പോലീസിന് വിവരം ലഭിക്കുകയുണ്ടായി. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു. മാസ്ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിജയപ്പെടുന്നത്. ലോക്ഡൗൺ നാളുകളിൽ വ്യാപാരം പ്രതിസന്ധിയിലായതോടെ ഇരുവരും തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി.വിനോദ്, എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐമാരായ ബി.അനീഷ്, എ.അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button