മലയോര മണ്ണായ കോന്നി മണ്ഡലത്തിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും, വാഗ്വാദങ്ങൾക്കും തുടക്കം കുറിച്ചു കഴിഞ്ഞു. സിറ്റിങ് എം.എൽ എയായ കെ.യു.ജനീഷ് കുമാർ തന്നെയാണ് ഇത്തവണയും കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകുന്നത്.
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിയോജക മണ്ഡലമായ കോന്നിയിൽ എൽ.ഡി.എഫിൽ നിന്ന് സിറ്റിങ് എം.എൽ.എ കെ.യു.ജനീഷ് കുമാർ മത്സരിക്കുമെന്ന് ഉറപ്പായതോടെ പരോക്ഷമായ പ്രചാരണ പ്രവർത്തനങ്ങൾ ഇടതുമുന്നണി ആരംഭിച്ചു. അതേസമയം ശബരിമല ഇത്തവണയും ചർച്ചാവിഷയമാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിവരുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഇടതിനോട് ചേർന്നുനിന്ന കോന്നി തിരികെ പിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ് കോൺഗ്രസ്. എന്തുവില കൊടുത്തും തിരികെ പിടിക്കണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന, ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല : ‘ഭ്രമം’ വിവാദത്തില്‍ അഹാന കൃഷ്ണ പ്രതികരിക്കുന്നു
ശബരിമല മുതല്‍ ആവണിപ്പാറ വരെ വിശാലമാണ് കോന്നി മണ്ഡലം. സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിലുള്ള ശബരിമല ക്ഷേത്രവും, ഗവിയും, കോന്നി ആനത്താവളവും, അടവി കുട്ടവഞ്ചി കേന്ദ്രവും, മണിയാര്‍ ഉൾപ്പടെയുള്ള ജലവൈദ്യുതി പദ്ധതികളും മണ്ഡലത്തിൻ്റെ മാറ്റുകൂട്ടുന്നു. സിറ്റിങ് സീറ്റ് നിലനിർത്താൻ ഇടതു മുന്നണി ശ്രമിക്കുമ്പോൾ കൈവിട്ടു പോയ കോന്നി തിരികെ പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനുള്ളത്. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായതിനാൽ നേട്ടം കൊയ്യാൻ കഴിയുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നുണ്ട്.
ഒരു പാർട്ടിയെ മാത്രം തുണയ്ക്കുന്ന പാരമ്പര്യം കോന്നിക്കില്ല. 1965 ൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോണ്‍ഗ്രസിലെ പി.ജെ.തോമസിനായിരുന്നു വിജയം. 1967 ല്‍ പി.ആര്‍.മാധവന്‍ പിള്ള, പി.ജെ.തോമസിനെ പരാജയപ്പെടുത്തി. 1970 ലും 77 ലും പി.ജെ.തോമസ് വിജയിച്ചു. 1980 ല്‍ സി.പി.എമ്മിലെ വി.എസ്. ചന്ദ്രശേഖരപിള്ള തെരഞ്ഞെടുക്കപ്പെട്ടു.
1982 ലും ചന്ദ്രശേഖര പിള്ള വിജയിച്ചു. 1987 ല്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗമുണ്ടായപ്പോള്‍ കോന്നി യു.ഡി.എഫിനൊപ്പം നിന്നു. അന്ന് എന്‍.ഡി.പിയിലെ ചിറ്റൂര്‍ ശശാങ്കന്‍ നായര്‍ വിജയിച്ചു. 1991 ല്‍ സി.പി.എമ്മിലെ എ.പത്മകുമാര്‍ വിജയിച്ചു.
ഇർഫാന്റെ വെടിക്കെട്ട് ബാറ്റിങ് ഫലം കണ്ടില്ല, ഇന്ത്യൻ ലെജൻഡ്സ് പൊരുതി തോറ്റു
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെതിരെ 1996 ൽ അട്ടിമറി വിജയം നേടിയാണ് അടൂർ പ്രകാശ് കോന്നിയിൽ കോൺഗ്രസിൻ്റെ വിജയക്കൊടി നാട്ടിയത്. തുടർന്ന് 23 വർഷക്കാലം തുടർച്ചയായി മണ്ഡലം നിലനിർത്തി പോരുന്ന വേളയിലാണ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭാംഗമായി അടൂർ പ്രകാശ് തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിലെ കെ.യു. ജനീഷ് കുമാര്‍ വിജയിക്കുകയായിരുന്നു. ഒന്നര വർഷത്തിനു ശേഷം കോന്നി വീണ്ടും പോളിങ് ബൂത്തിലേക്കെത്തുമ്പോൾ സമീപകാല രാഷ്ട്രീയവും, വികസന വിഷയങ്ങളും ചർച്ചയാകും.
രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, സമുദായ സമവാക്യങ്ങളും കോന്നിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. എസ്.എൻ.ഡി.പിയുടെ സ്വാധീന മേഖലയാണ് കോന്നി. കഴിഞ്ഞ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു ലഭിച്ച വോട്ടു വര്‍ധനയും ഇടത്,വലത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ കോന്നിയിലെ മുഖ്യഘടകമാണെന്നതിൽ സംശയം ഒട്ടും വേണ്ടെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കുന്നു. സർക്കാരിൻ്റെ ഭരണ നേട്ടവും, കോന്നിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് സിറ്റിങ് എം.എൽ.എയായ അഡ്വ. കെ.യു. ജനീഷ് കുമാർ രംഗത്തിറങ്ങുന്നത്. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമായതാണ് പ്രധാന നേട്ടമായി ജനീഷ് കുമാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ
ജനീഷ് കുമാർ സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പൂർത്തിയാക്കി എന്ന് അവകാശപ്പെടുന്ന പദ്ധതികളെല്ലാം മുൻ എം.എൽ.എ അടൂർ പ്രകാശ് തുടങ്ങിവെച്ചതാണെന്നും ക്രഡിറ്റ് അടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ജനീഷ് എന്നുമാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രചരണം.
കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, കലഞ്ഞൂര്‍, ഏനാദിമംഗലം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, ചിറ്റാര്‍, സീതത്തോട് എന്നീ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോന്നിയും തണ്ണിത്തോടും ഒഴികെ ഒൻപത് ഗ്രാമപഞ്ചായത്തുകളുടെ ഭരണം നേടാനായത് ഇടതുമുന്നണിക്ക് ആശ്വാസമാണ്. ഇത് കോന്നി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
എന്നാൽ മണ്ഡലം കോൺഗ്രസിനോടൊപ്പമായിരിക്കും എന്നാണ് ഡി.സി.സി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. കോന്നിയിലെ ജനങ്ങൾക്ക് നെല്ലും പതിരും തിരിച്ചറിയാൻ സാധിച്ചെന്നും അതിനാൽ എ ക്ലാസ് മണ്ഡലമായ കോന്നി ബി.ജെ.പിക്കൊപ്പമായിരിക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വവും അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു; വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി
കോന്നിയില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടേയും വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ഡി.ജെ.എസ് വ്യക്തമാക്കുന്നത്. സുരേന്ദ്രന്‍റെ കൂടി താല്‍പര്യം അറിഞ്ഞതിന് ശേഷമായിരിക്കും പത്തനംതിട്ടയിലെ സീറ്റ് വിഭജനത്തില്‍ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നാണ് ബി.ഡി.ജെ.എസ് നേതാവ് കെ. പത്മകുമാര്‍ വ്യക്തമാക്കിയത്
അതിനാല്‍ തന്നെ എഴുപത്തി അയ്യായിരത്തിന് മുകളില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ ഉണ്ടെന്ന് പറയപ്പെടുന്ന കോന്നിയില്‍ ഇത്തവണ ബി.ഡി.ജെ.എസ് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. കെ. സുരേന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഏതെങ്കിലും മണ്ഡലവുമായി കോന്നി വെച്ച് മാറാനുള്ള ആവശ്യം ബി.ഡി.ജെ.എസ് ഉന്നയിച്ചേക്കും.
Post Your Comments