
കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായിയെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
‘മൂന്നാമതും ദുർഭൂതം വരാൻ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ട്. അതിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ട്. പി.ആർ വർക്ക് ഉണ്ട്. അടുത്തത് യുഡിഎഫ് സർക്കാർ തന്നെയാണ്. കോൺഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നു.എന്നാല്‍ കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും’ കെസി വേണുഗോപാല്‍ പറഞ്ഞു
‘കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യോട് മാത്രമല്ല കോണ്‍ഗ്രസ് പോരാടിയത്. ഇ.ഡി, സി.ബി, ഐ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോടും പോരാടി.ജയിക്കാൻ വേണ്ടി ബി.ജെ.പി. വർഗീയത പറയുന്നു. പെൻഷൻ നൽകുന്നത് സർക്കാരിന്‍റെ ഔദാര്യമല്ല. എല്ലാ തൊഴിലാളി മേഖലയിലും കുടിശ്ശികയുണ്ട്. ദൈവത്തിൻ്റെ സ്വന്തം നാട് പിണറായി ഭരണത്തില്‍ ചെകുത്താന്‍റെ നാടാക്കി മാറ്റി. ലഹരി എവിടെ നിന്നാണ് വരുന്നത്. ഇത് തടയാൻ സർക്കാരിന് കഴിയുന്നില്ലെന്നും’ അദ്ദേഹം വിമർശിച്ചു.
Post Your Comments