തൃശൂര്‍: ബിജെപി മുതിര്‍ന്ന നേതാവും തൃശ്ശൂര്‍ മുൻ ജില്ലാ അധ്യക്ഷനുമായ ഇ രഘുനന്ദന്(74)അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനം ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്കോളജിനു നല്‍കും.
read also: സാങ്കേതിക തകരാർ: മൂന്ന് മണിക്കൂർ വൈകി ഓടുന്ന വന്ദേഭാരത് ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ്
അക്കിക്കാവ് ഇളയിടത്ത് കുടുംബാംഗമാണ്. ഭാര്യ അഡ്വ. രമാരഘുനന്ദന്‍ മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമാണ്. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന് അഡ്വ. ശ്യാംജിത് ഭാസ്ക്കരന്‍.
Post Your Comments