KeralaLatest NewsNews

പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

എതിര്‍പ്പും പ്രതിഷേധവുമായി എതിര്‍വിഭാഗം രംഗത്തെത്തിയതോടെ ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി

കണ്ണൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മാടായി കോളജ് നിയമന വിവാദത്തില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയരാജനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റത്തിനു ശ്രമിച്ചത്. ഖാദി ലേബര്‍ യൂണിയന്‍ സംഘടിപ്പിച്ച കെ ടി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

read also: കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം: ചിന്ത ജെറോം

ബുധനാഴ്ച്ച വൈകിട്ട് പഴയങ്ങാടിയില്‍ രാഘവന്‍ എം പി യെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എതിര്‍പ്പും പ്രതിഷേധവുമായി എതിര്‍വിഭാഗം രംഗത്തെത്തിയതോടെ ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button