Latest NewsNewsIndia

തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് 8,500 രൂപ ; നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വാ​ഗ്ദാനവുമായി കോൺ​ഗ്രസ്

ഫെബ്രുവരി 5 ന് ദില്ലിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വാ​ഗ്ദാനവുമായി കോൺ​ഗ്രസ്. ദില്ലിയിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ വിദ്യാസമ്പന്നരായ ഓരോ യുവാക്കൾക്കും ‘ യുവ ഉദാൻ യോജന ‘ പ്രകാരം ഒരു വർഷത്തേക്ക് 8,500 രൂപ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. തൊഴിൽരഹിതരായ യുവാക്കൾക്കുള്ള സാമ്പത്തിക സഹായം മാത്രമല്ല, അവർ പരിശീലിച്ച മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.

read also: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍

ഫെബ്രുവരി 5 ന് ദില്ലിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും. സ്ത്രീകൾക്ക് പ്രതിമാസ 2500 രൂപ സഹായം കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്യാരി ദീദി യോജന എന്നാണ് ഈ പദ്ധതിക്ക് നൽകിയ പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button