അമേരിക്കന്‍ : വജ്രങ്ങളോടുള്ള അമിതമായ ഇഷ്ടം മൂത്ത് പിങ്ക് ഡയമണ്ട് നെറ്റിയില്‍ പതിപ്പിച്ച അമേരിയ്ക്കന്‍ റാപ്പറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. 175 കോടി രൂപയുടെ പിങ്ക് ഡയമണ്ടാണ് ലില്‍ ഉസി വെര്‍ട് എന്ന 26 കാരനായ റാപ്പര്‍ നെറ്റിയില്‍ പതിപ്പിച്ചത്. ജനുവരി മുപ്പതിന് മുഖത്ത് ഡയമണ്ട് പതിക്കുന്ന പദ്ധതിയെ കുറിച്ച് വുഡ്‌സ് ആരാധകരുമായി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നാച്ചുറല്‍ പിങ്ക് ഡയമണ്ടിനായി 2017 മുതല്‍ പണം സ്വരൂപിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. പതിനൊന്ന് കാരറ്റ് പരിശുദ്ധ വജ്രമാണ് മുഖത്ത് പതിക്കുന്നതെന്നും പറഞ്ഞു.
വിരലില്‍ വലിയൊരു വജ്രമോതിരവും കാതില്‍ വജ്ര കമ്മലും ലില്‍ ഉസി വെര്‍ട് അണിഞ്ഞിട്ടുണ്ട്. വെല്‍ത്തി ഗൊറില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16 മില്യണ്‍ ഡോളറാണ് വുഡ്‌സിന്റെ ആസ്തി. മാര്‍വെല്‍ അവഞ്ചേഴ്‌സിലെ കഥാപത്രത്തോടാണ് പലരും റാപ്പറെ താരതമ്യപ്പെടുത്തുന്നത്. നെറ്റിയില്‍ മഞ്ഞ കല്ല് പതിച്ച Vision എന്ന കഥാപാത്രത്തെ പോലെയാണ് തങ്ങളുടെ പ്രിയ റാപ്പര്‍ ഇപ്പോഴുള്ളതെന്നും ചിലര്‍ പറയുന്നു.
Post Your Comments