
കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്‌ലാറ്റില്‍ പോലീസിന്റെ ലഹരി പരിശോധന. പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.
ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്.
വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പോലീസ് തുടര്‍ നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
Post Your Comments