Latest NewsNewsBusiness

വിപണി കീഴടക്കി ലാബ് നിർമ്മിത വജ്രങ്ങൾ! പോളിഷ് ചെയ്ത വജ്ര വിലയിൽ ഇടിവ്

ലോകത്തിൽ ലഭ്യമായ 10 വജ്രങ്ങളിൽ 9 എണ്ണവും പോളിഷ് ചെയ്യുന്നവയാണ്

രാജ്യത്ത് പോളിഷ് ചെയ്ത സർട്ടിഫൈഡ് വജ്രങ്ങളുടെ വില കുത്തനെ ഇടിയുന്നു. സാധാരണയായി ഉത്സവ സീസണിൽ വൻ ഡിമാന്റാണ് പോളിഷ് ചെയ്ത വജ്രങ്ങൾക്ക് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വില ഇടിഞ്ഞത്. ചില ഇനം വജ്രങ്ങളുടെ വില 2004-ലെ താഴ്ന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ലാബ് നിർമ്മിത വജ്രങ്ങൾ വിപണി കീഴടക്കിയതോടെയാണ് പോളിഷ് ചെയ്ത സർട്ടിഫൈഡ് വജ്രങ്ങൾക്കുള്ള ഡിമാൻഡ് കുത്തനെ ഇടിഞ്ഞത്.

യുഎസിലെയും ചൈനയിലെയും മാന്ദ്യം, ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയ ആഗോള ഘടകങ്ങൾ വെല്ലുവിളി ഉയർത്തിയതും വജ്രത്തിന്റെ ഡിമാൻഡ് കുത്തനെ ഇടിയാൻ കാരണമായി. ഇതിനുപുറമേ, ഖനനം ചെയ്തെടുക്കുന്ന യഥാർത്ഥ വജ്രത്തിന്റെ വില കുറഞ്ഞ് നിൽക്കുന്നതും വിലയിടിവിനുള്ള മറ്റൊരു കാരണമാണ്. ലോകത്തിൽ ലഭ്യമായ 10 വജ്രങ്ങളിൽ 9 എണ്ണവും പോളിഷ് ചെയ്യുന്നവയാണ്. ഇവയുടെ വില കുത്തനെ ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്. പ്രധാനമായും 25 കാരറ്റ് മുതൽ വലിപ്പമുള്ള വജ്രത്തിനാണ് വിലയിടിവ് സംഭവിച്ചിട്ടുള്ളത്.

Also Read: ഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 7000 ആയി, വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button