ആഗോള വിപണിയിൽ ഡയമണ്ട് വ്യാപാരം ഇടിവിലേക്ക്. കോവിഡിന് ശേഷമാണ് ഡയമണ്ട് വിൽപ്പനയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. ഡിമാൻഡ് കുറഞ്ഞതോടെ ഡയമണ്ടിന്റെ വിലയിലും കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഡയമണ്ട് വിൽപ്പനയിൽ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2021-ലും, 2022-ലും മികച്ച പ്രകടനം കാഴ്ചവച്ച ഡയമണ്ട് വിപണി 2023 എത്തുമ്പോഴേക്കും ഇടിവിലേക്ക് വീഴുകയായിരുന്നു.
വിൽപ്പനയിൽ വലിയ കുറവ് ഉണ്ടായതോടെ കഴിഞ്ഞ മാസം അവസാനം റഫ് ഡയമണ്ടിന്റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കാൻ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ് റഫ് ഡയമണ്ടുകളുടെ താൽക്കാലിക ഇറക്കുമതി നിർത്തിവെച്ചിരിക്കുന്നത്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വിൽപ്പന അമേരിക്കയിൽ കുറഞ്ഞതും, ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ക്രിസ്തുമസ്, വാലന്റൈൻസ് ഡേ തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കെ, വ്യാപാരികൾ ഡയമണ്ട് വിപണിയിൽ വലിയ തോതിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
Post Your Comments