Latest NewsKeralaMollywoodNewsEntertainment

സൗണ്ട് എഞ്ചിനീയറെ പരസ്യമായി തെറിവിളിച്ച്‌ പിന്നണി ഗായകനും റാപ്പറുമായ ഡബ്സീ: വിമർശനം

തല്ലുമാല സിനിമയില്‍ തീം സോംഗ് പാടിയാണ് ഡബ്സീ സിനിമയില്‍ ചുവടുവെക്കുന്നത്.

മലബാർ ശൈലിയില്‍ റാപ്പുകള്‍ പാടി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഗായകനാണ് ഡാബ്സീ എന്നറിയപ്പെടുന്ന മുഹമ്മദ് ഫാസില്‍. പാെതു വേദിയില്‍ വച്ച് സൗണ്ട് എഞ്ചിനീയറെ തെറിവിളിച്ച് വിവാദത്തിലായിരിക്കുകയാണ് താരം. ലൈവ് ഷോയ്‌ക്ക് മുൻപ് സൗണ്ട് ചെക്കിംഗിനിടെയാണ് ഇയാള്‍ സൗണ്ട് എഞ്ചിനീയറെ പരസ്യമായി തെറിവിളിച്ചത്. ഇദ്ദേഹം മോശമായ പദങ്ങള്‍ ഉപയോഗിച്ച്‌ സൗണ്ട് എഞ്ചിനീയറെ മൈക്കിലൂടെ ആക്ഷേപിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.

തന്റെ ഇഷ്ടത്തിന് സൗണ്ട് തരണമെന്നും ഇല്ലെങ്കില്‍ മൈക്ക് വലിച്ചെറിഞ്ഞിട്ട് വേറെ പണിക്കുപോകും എന്നൊക്കെ ഡബ്സീ പറയുന്ന വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. ട്രാക്കിന്റെ സൗണ്ട് കുറക്കരുതെന്നും സൗണ്ട് എഞ്ചിനീയറിന്റെ സൗകര്യത്തില്‍ ഒന്നും നടക്കില്ലെന്നും പറഞ്ഞായിരുന്നു ആക്രോശം. ഇതിന് പിന്നാലെ റാപ്പർ അസഭ്യം പറഞ്ഞ് വേദി വിടുകയായിരുന്നു.

read also: ബിഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ സൈബര്‍ ആക്രമണം: പരാതി നല്‍കി പിതാവ്

ഇതൊരു കലാകാരന് പറ്റിയതല്ല, മൈക്ക് അയാളുടെ അന്നം ആണെന്ന് മനസ്സിലാക്കാൻ പോലും കഴിവില്ലാത്തവനാണ് ഡബ്സീ. കലയെ അപമാനിക്കുകയാണ് ഇയാള്‍, ‘ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഹങ്കാരി എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.

തല്ലുമാല സിനിമയില്‍ തീം സോംഗ് പാടിയാണ് ഡബ്സീ സിനിമയില്‍ ചുവടുവെക്കുന്നത്. ശേഷം കിംഗ് ഓഫ് കൊത്ത, പുലിമട, സുലൈഖ മൻസില്‍, ആവേശം, മന്ദാകിനി തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button