Latest NewsNewsInternational

‘പാവങ്ങളെ കൊല്ലാൻ വയ്യ, പുടിന് ഭ്രാന്ത്’: റഷ്യന്‍ റാപ്പര്‍ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഉക്രൈനെതിരായി യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത് റഷ്യൻ റാപ്പർ. വാക്കി എന്ന് അറിയപ്പെടുന്ന ഇവാന്‍ വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച ഒരു ബഹുനില കെട്ടിടത്തിന്‍ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു ഇവാൻ. ആദർശത്തിന് വേണ്ടി ആരെയും കൊല്ലാൻ തയ്യാറല്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ. ഉക്രൈനെതിരായി യുദ്ധം നയിക്കാന്‍ രാപ്പർമാർക്ക് പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്‍റെ നിര്‍ദ്ദേശം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവാന്റെ ആത്മഹത്യ.

ഇവാന്‍റെ മരണം അദ്ദേഹത്തിന്റെ കാമുകിയും അമ്മയും സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം തന്‍റെ ആത്മഹത്യയെ കുറിച്ച് പറയുന്ന ഒരു വീഡിയോ ചിത്രീകരിക്കുകയും സ്വന്തം ടെലഗ്രാം ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

‘നിങ്ങള്‍ ഈ വീഡിയോ കാണുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. കൊലപാതകതമെന്ന പാപം എന്‍റെ ആത്മാവില്‍ വഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ആദര്‍ശത്തിന് വേണ്ടിയും കൊലപാതകം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. യുദ്ധത്തിലായാലും അല്ലാതെയും ഒരാളെ കൊല്ലുക എന്നത് എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ്. എന്‍റെ പ്രിയപ്പെട്ടവര്‍ എന്നോട് പൊറുക്കണം. എന്നാല്‍, ചില നേരത്ത് നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് മരണം തെരഞ്ഞെടുക്കാം. എന്‍റെ അവസാനത്തെ തീരുമാനം ഞാന്‍ എങ്ങനെ മരിക്കണം എന്നതാണ്. പുട്ടിന്റെ ഭ്രാന്തിന് നിൽക്കാൻ എനിക്ക് പറ്റില്ല’, ഇവാന്‍ തന്‍റെ വീഡിയോയില്‍ പറഞ്ഞു.

സ്പോട്ടിഫൈയില്‍ മാസത്തില്‍ 40,000 കേള്‍വിക്കാര്‍ ഇവാനുണ്ട്. Нейротоксин എന്ന ഇവാന്‍റെ പാട്ട് രണ്ട് മില്ല്യണിലധികം തവണയാണ് കേട്ടത്. 2013 മുതല്‍ ഇവാന്‍ മ്യൂസിക് റിലീസ് ചെയ്യുന്നുണ്ട്. ഇവാന്‍ നേരത്തെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button