Latest NewsNewsIndia

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഒരുങ്ങി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി : കൊവിഡ് കാലത്തിനിടയിലെ ആദ്യ പൊതുബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എത്തുമ്പോൾ സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്സീനായിരിക്കും പെട്ടിക്കുള്ളിലെന്നാണ് പ്രതീക്ഷ. കര്‍ഷക പ്രക്ഷോഭം തുടരുമ്പോൾ കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ-വിദ്യാഭ്യാസ സെസുകളിൽ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനക്കും സാധ്യതയുണ്ട്.

Read Also : ഡോക്ടര്‍ കഫീല്‍ ഖാനെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യോഗി സർക്കാർ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സാധാരണക്കാരിലേക്ക് കൂടുതല്‍ പണം എത്തണം. ഇതിനായി നികുതി സ്ലാബുകളില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. നിലവില്‍ രണ്ടരലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതി ഇല്ല. തുടര്‍ന്നുള്ള ഓരോ രൂപയുടെ വരുമാനവും നികുതി പരിധിയില്‍ വരും. സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ നികുതി പരിധിയില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

നികുതി ഇളവ് ലഭിക്കുന്നതിന് നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ നിരവധിയാണ്. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താന്‍ സാധിക്കും. അതായത് ഇത്തരം നിക്ഷേപങ്ങള്‍ ഉപയോഗിച്ച്‌ നികുതി ഇളവിന് അപേക്ഷിക്കാവുന്നതാണ്. നികുതി ഒഴിവാക്കാനുള്ള നിക്ഷേപ പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ പ്രവചിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button