ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം. പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം.
ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു.
Also Read: കേന്ദ്ര ബജറ്റ്; ജനപ്രിയവും ജനക്ഷേമവും, പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
വിവിധ ഭാഷാ തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയ്ക്ക് നികുതി ഇളവ് നൽകുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014 ലെ 3.31 കോടിയിൽ നിന്നും 2020 ൽ 6.48 കോടിയായി ഉയർന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊവിഡ് പോരാട്ടത്തെ പ്രശംസിച്ച ധനമന്ത്രി രാജ്യത്ത് 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് ഉള്ളതെന്നും ഇവയാണ് ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തറപാകിയതെന്നും വ്യക്തമാക്കി.
Post Your Comments