ആത്മനിര്‍ഭര്‍ ഭാരത് ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജ് ആണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു.
Also Read: ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ
ഇന്ത്യയുടെ വാക്സിനിലാണ് ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ ഏവരും കൈതട്ടി. രാജ്യം ഉറ്റുനോക്കുന്ന ഏറെ പ്രത്യേകതകളുള്ള കേന്ദ്ര ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് നിലനിൽക്കെ കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനം കൂടുതൽ തുകയാണ് ഈ വർഷം ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. 64,180 കോടി രൂപയുടെ പദ്ധതിയുൾപ്പെടെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നുവെന്നിരിക്കെ കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി രാജ്യത്ത് ഉടൻ എത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 35000 കോടി രൂപയാണ് കൊവിഡ് വാക്‌സിനായി നീക്കിവച്ചിട്ടുള്ളത്.
രാജ്യത്തെ കൊവിഡ് പോരാട്ടത്തെ പ്രശംസിച്ച ധനമന്ത്രി രാജ്യത്ത് 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് ഉള്ളതെന്നും ഇവയാണ് ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തറപാകിയതെന്നും വ്യക്തമാക്കി.
Post Your Comments