2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. രാജ്യത്തെ പെട്രോൾ, ഡീസൽ വില കൂടില്ലെന്ന് ധനമന്ത്രി ബജറ്റിൽ. ബജറ്റിൽ കാർഷിക സെസ് ഏർപ്പെടുത്തിയെങ്കിലും പെട്രോൾ, ഡീസൽ വില വർധനവ് ഉണ്ടാകില്ല.
നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ വിലവർധന ഒഴിവായിരിക്കുകയാണ്. പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസൽ ലിറ്ററിന് നാലു രൂപയും കാർഷിക സെസ് ഈടാക്കാനായിരുന്നു ബജറ്റിലെ നിർദ്ദേശം. എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ ഈ തുക ഇനി ഉയരില്ല. പുതിയ സെസ് നാളെ മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നുവെന്നിരിക്കെ കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി രാജ്യത്ത് ഉടൻ എത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 35000 കോടി രൂപയാണ് കൊവിഡ് വാക്‌സിനായി നീക്കിവച്ചിട്ടുള്ളത്.
രാജ്യത്തെ കൊവിഡ് പോരാട്ടത്തെ പ്രശംസിച്ച ധനമന്ത്രി രാജ്യത്ത് 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് ഉള്ളതെന്നും ഇവയാണ് ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തറപാകിയതെന്നും വ്യക്തമാക്കി.
Post Your Comments