Latest NewsIndiaNews

ഡോക്ടര്‍ കഫീല്‍ ഖാനെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യോഗി സർക്കാർ

ലക്നൗ : ഡോക്ടര്‍ കഫീല്‍ ഖാനെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യോഗി സർക്കാർ . ഗോരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള 80 പേര്‍ക്കൊപ്പമാണ് കഫീല്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Read Also : ആറ്റുകാൽ പൊങ്കാല : പുതിയ തീരുമാനവുമായി ക്ഷേത്രം ട്രസ്റ്റ്

ഗോരഖ്പൂര്‍ ജില്ലയില്‍ 1543 ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണുള്ളത്. ഈ പട്ടികയില്‍ കഴിഞ്ഞ ദിവസം 80 പേരെ ഉള്‍പ്പെടുത്തിയിരുന്നു. അതിലൊന്നാണ് കഫീല്‍ ഖാന്‍.

തങ്ങളുടെ നിരീക്ഷണത്തിലായിരിക്കും ഇനി കഫീൽ ഖാനെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ജോഗേന്ദ്ര കുമാർ പറഞ്ഞു . 2017ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തിൽ ഉത്തരവാദിയെന്ന് കണ്ടെത്തി കഫീൽ ഖാനെ സസ്‌പെന്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button