Latest NewsKeralaNews

ഈ ബജറ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായതല്ല : രമേശ് ചെന്നിത്തല

എല്‍ഐസി സ്വകാര്യവത്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും

കാസര്‍കോട് : കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബജറ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായതല്ലെന്നും ബജറ്റ് നിരാശാജനകമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും സ്വകാര്യവത്കരണത്തിനായുള്ള ബജറ്റാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

എല്‍ഐസി സ്വകാര്യവത്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരളത്തിന് എയിംസ് പോലുമില്ല. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉളളത്. കൊവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ഒരു നടപടിയെ കുറിച്ചും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button