Latest NewsNewsIndia

കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ബജറ്റിലൂടെ ബോദ്ധ്യമായിരിക്കുകയാണ് : അമിത് ഷാ

കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ എന്നും മുന്‍തൂക്കം നല്‍കുന്നത്

ന്യൂഡല്‍ഹി : താങ്ങുവില ഉറപ്പാക്കിയതോടെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ബജറ്റിലൂടെ ബോദ്ധ്യമായിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ എന്നും മുന്‍തൂക്കം നല്‍കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ കര്‍ഷകര്‍ വായ്പ നല്‍കുന്നതിനായി മോദി സര്‍ക്കാര്‍ ബജറ്റില്‍ 16.5 ലക്ഷം കോടി രൂപ ഇത്തവണ വകയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരാനുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പുന:ക്രമീകരണത്തിന്റെ പാതയിലാണ്. കൂടുതല്‍ ശക്തമാകാനും ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറാനുമുള്ള അവസരം ഉപയോഗിക്കാന്‍ ഈ ബജറ്റ് ഇന്ത്യയെ സഹായിക്കും. കൊറോണയുടെ സമയത്ത് ഇന്ത്യ ആരോഗ്യ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി. ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും.

കൊറോണ വാക്സിന് വേണ്ടി 35,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയമാണ് ഇതിലൂടെ തെളിയുന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തിനിടയിലെ ബജറ്റ് അവതരണം വളരെ പ്രയാസമേറിയ കര്‍മ്മമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എല്ലാ മേഖലയേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ബജറ്റ് അവതരണം നടത്തിയെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button