
ഇടുക്കി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിച്ച പ്രതി പോലീസ് പിടിയിലായിരിക്കുന്നു. പത്തനംതിട്ട ജില്ലാ മല്ലപ്പള്ളി കരയില്‍ കൈപ്പറ്റ ആലുമൂട്ടില്‍ രാജേഷ് ജോര്‍ജ് (45) നെ ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഥിരമായി സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മുതലാളി പറഞ്ഞു വിട്ട ആള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം സ്ത്രീയെ കടന്നുപിടിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
Post Your Comments