ദുബായ് : സമപ്രായക്കാരിൽ ഭൂരിഭാഗവും സ്വന്തം കാര്യങ്ങളും നോക്കി ഗെയിമുകളും കളിച്ച് നടക്കുമ്പോൾ മനുഷ്യജീവനെ രക്ഷപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഈ പതിനാലുകാരൻ, ദുബായിൽ സ്ഥിരതാമസമാക്കിയ ജോഷ്വ എൽവിസ് റോഡ്രിഗസ് എന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായ ഒരു ഡ്രോൺ സംവിധാനം നിർമ്മിച്ചിരിക്കുന്നത്.
Read Also : സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ വർധിപ്പിക്കാൻ തീരുമാനം
ജോഷ്വ നിർമ്മിച്ച ‘സേർസ്’ എന്ന പേരിലുള്ള ഈ ഡ്രോൺ സംവിധാനത്തിന് മനുഷ്യരുടെ ഇടപെടലില്ലാതെ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള കഴിവ് ഉണ്ട്. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ ആണ് തനിക്ക് ഒരു നൂതന ചിന്തയ്ക്ക് അവസരം സൃഷ്ടിച്ചതെന്ന് ജോഷ്വ പറയുന്നു.
“എന്റെ ഡ്രോൺ ഒരു ഹെക്സാകോപ്റ്റർ 6-റോട്ടർ ഡ്രോൺ ആണ്, സാധാരണ ഡ്രോണുകൾ തട്ടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം എന്നാൽ ഈ തരത്തിലുള്ള ഡ്രോണുകൾ നശിക്കില്ല ഫ്രെയിമിന് അതിന്റെ രണ്ട് റോട്ടറുകൾ ഡൗൺ ആണെങ്കിലും പറക്കാൻ കഴിയും, ദൗത്യം പൂർത്തിയാക്കുമെന്ന് ഉറപ്പാണ് ”, ജോഷ്വ പറയുന്നു.
അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആളുകളെ കണ്ടെത്താൻ ഡ്രോണിന്റെ അടിയിൽ ഒരു തെർമൽ ഇമേജിംഗ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നു.ഇത് കാണാതായ എല്ലാവരെയും വളരെപ്പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നു.ഊർജ്ജ സംരക്ഷണത്തിനായി സോളാർ ലൈറ്റും ,പരിസ്ഥിതിക്ക് ദോഷമാകുന്ന ലിഥിയം ബാറ്ററിക്ക് പകരം സോളാർ പാനലുകളും ആണ് ഡ്രോണിൽ ഉപയോഗിച്ചിരിക്കുന്നത്.
Post Your Comments