അര്‍ജുനെ കണ്ടെത്താനുള്ള നിര്‍ണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം. ലോറിയില്‍ നിന്നും അഴിഞ്ഞ തടി കണ്ടെത്തി. കണ്ടെത്തിയത് 8 കിമി അകലെ നിന്ന്. ലോറി ഉടമ തടി തിരിച്ചറിഞ്ഞു.കണ്ടെത്തിയത് p 1 എന്ന് മാര്‍ക്ക് ചെയ്ത തടി.
Read Also: ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു
എന്നാല്‍ ആദ്യ രണ്ട് ഘട്ട ഡ്രോണ്‍ പരിശോധന വിജയിച്ചില്ല. ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ എത്തി. ക്യാമറയില്‍ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്നും ബോട്ടിന്റെ എഞ്ചിന്‍ ഓഫ് ചെയ്താല്‍ ഉടന്‍ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള. ഡിങ്കി ബോട്ടില്‍ ഡൈവര്‍മാരും സൂപ്പര്‍വൈസറും. ഡൈവിങ് ടീമില്‍ ബോട്ടില്‍ അഞ്ച് പേര്‍.
Post Your Comments