Latest NewsKeralaNattuvarthaNews

എല്ലാം ഒരഡ്‌ജസ്റ്റ്മെന്റ് ?!- പെരിയ ഇരട്ടകൊലപാതകം മറന്ന് സിപിഎമ്മുമായി കൈകോർത്ത് യു.ഡി.എഫ്, ചെന്നിത്തലയുടെ കുമ്പസാരം

ബിജെപി ജയിക്കാതിരിക്കാൻ ഇത്രയും തരംതാഴ്ന്ന മാർഗം സ്വീകരിക്കേണ്ടിയിരുന്നില്ല

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ സി പി എം ആയിരുന്നു പ്രതിപ്പട്ടികയിൽ. പെരിയ കേസിൽ സിപിഎം പ്രാദേശിക നേതാക്കളും അനുഭാവികളുമായ 14 പേരാണ് പ്രതികൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വൈരാഗ്യമെല്ലാം കോൺഗ്രസ് മറന്ന കാഴ്ചയാണ് കണ്ടത്.

തങ്ങളുടെ പാർട്ടിയിലെ രണ്ട് പ്രവർത്തകരെ കൊലപ്പെടുത്തിയ കൊലപാതക രാഷ്ട്രീയവുമായി തന്നെ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൈകോർത്ത വികൃതമായ കാഴ്ചയാണ് കേരളം കണ്ടത്. ഒരുളുപ്പുമില്ലാതെ ആ തെറ്റിനെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മലയാളികൾ കണ്ടു.

Also Read: മാതാവിനൊപ്പം ജയിലിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം

ചെന്നിത്തല പഞ്ചായത്തില്‍ യു.ഡി.എഫ് എല്‍.ഡി.എഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യു.ഡി.എഫില്‍ നിന്ന് പട്ടികജാതി വനിതകള്‍ ജയിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയെ മാറ്റിനിറുത്താന്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. ആ തീരുമാനം ശരിയെന്നാണ് തന്റെ വിശ്വാസമെന്നുമായിരുന്നു ചെന്നിത്തലയുടെ ന്യായീകരണം.

ഇതോടെ, നീതി അന്യമായിരിക്കുന്നത് രണ്ട് ചെറുപ്പക്കാർക്കാണ്. നേതാക്കന്മാർ എല്ലാം പെട്ടന്ന് മറക്കും. നഷ്ടപ്പെടുന്നത് ശരത്തിനെയും കൃപേഷിനെയും പോലെയുള്ള ചെറുപ്പക്കാർക്ക് ആണ്. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button