Latest NewsKeralaNews

സതീശന് കണ്ടകശനി, ചെയ്യുന്നത് രാജ്യദ്രോഹം, കെ സുധാകരൻ ശാഖക്ക് കാവല്‍ നിന്ന ആള്‍: വിമർശിച്ച് കെ സുരേന്ദ്രൻ

എസ്ഡിപിഐ നോട്ടീസിൻ്റെ പിതൃത്വം ആർക്ക്

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരോധിത ഭീകരവാദ സംഘടനയുമായി സതീശൻ ഉണ്ടാക്കിയ ധാരണയില്‍ മറുപടി പറഞ്ഞില്ലെന്നും ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സതീശന് കണ്ടക ശനിയാണ്. എസ്ഡിപിഐ നോട്ടീസിൻ്റെ പിതൃത്വം ആർക്കെന്ന് ചോദിച്ച സുരേന്ദ്രൻ പിഎഫ്‌ഐയും ജമാത്തെ ഇസ്ലാമിയും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഓഫീസില്‍ നിറയെ എസ്ഡിപിഐക്കാർ ആണെന്നും ആരോപിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ സതീശൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. വഖഫ് വിഷയത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ അഭിപ്രായമാണ്. കുടിയിറക്കപ്പെടുന്നവർക്ക് ഒപ്പം നില്‍ക്കുന്നില്ല. രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ഒപ്പമാണ് സതീശൻ നില്‍ക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.

read also: പരീക്ഷയില്‍ തോറ്റു, കലിതീര്‍ക്കാൻ കോളേജിലെത്തി എട്ടുപേരെ വിദ്യാർത്ഥി കുത്തിക്കൊന്നു

സന്ദീപുമായി ബന്ധപ്പെട്ട് താൻ ഇനി എന്ത് പറയാനാണ്. പറയാനുള്ളത് എല്ലാം പറഞ്ഞു. കെ സുധാകരൻ ശാഖക്ക് കാവല്‍ നിന്ന ആളാണ്. സന്ദീപ് വാര്യർ തരിമ്പ് പോലും ചലനം ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button