ന്യൂഡല്‍ഹി : കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത
കൊവിഡ് പ്രതിരോധത്തില്‍മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം സൗജന്യ വാക്സിന്‍ നല്‍കുന്നത്. ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാജ്യമൊട്ടാകെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷമാണ് മാദ്ധ്യമങ്ങളോട് സൗജന്യ വാക്സിന്‍ നല്‍കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സൗജന്യ വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments