KeralaLatest NewsNews

സംസ്ഥാനത്ത് വാക്സിനേഷൻ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ അനുസരിച്ച് വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകളാണ് നൽകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പല വാക്സിനുകൾ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിന്റെയും, വാക്സിനേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ അനുസരിച്ച് വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകളാണ് നൽകുന്നത്. അതിനാൽ, പ്രതിരോധ കുത്തിവെപ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടികളും പ്രോട്ടോക്കോളുകളും കൃത്യമായി ഉൾക്കൊള്ളിച്ച് കൊണ്ടാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകരും ഇവ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പ്രധാന വാക്സിനേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ

  • ഒരു മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്‌സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്‌സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.
  • ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ മേല്‍നോട്ടം വഹിക്കണം.
  • പരിശീലനം നേടിയ ജീവനക്കാരെ മാത്രമേ വാക്‌സിനേഷനായി നിയോഗിക്കാവൂ.
  • പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്‌സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്ക്കുമ്പോള്‍ വാക്സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വിവിഎം എന്നിവ പരിശോധിക്കണം.
  • വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ചുറപ്പിക്കണം.
  • വാക്‌സിനേഷന്‍ എടുത്ത എല്ലാ കുട്ടികളും ഗര്‍ഭിണികളും വാക്‌സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.
  • സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.
  • അഴുക്ക് പുരണ്ട ചര്‍മ്മമാണെങ്കില്‍ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
  • മുറിവുള്ള ചര്‍മ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
  • കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
  • വാക്‌സിനേഷനായി സിറിഞ്ചുകള്‍ മുന്‍കൂട്ടി നിറച്ച് വയ്ക്കരുത്.
  • വാക്‌സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
  • വാക്‌സിന് ശേഷം എഇഎഫ്‌ഐ (Adverse Event Following Immunization) കേസുണ്ടായാല്‍ മെഡിക്കല്‍ ഓഫീസര്‍ മുഖേന ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
  • ഈ കേസുകളിൽ ബന്ധപ്പെട്ട JPHN, PHN, PHNS, മെഡിക്കല്‍ ഓഫീസര്‍ തുടര്‍ നിരീക്ഷണം നടത്തണം. സിവിയര്‍, സീരിയസ് കേസുകള്‍ ജില്ലാതല എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
  • ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button