തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണി. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ തലങ്ങളിൽ ആനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
2023 നവംബർ മുതൽ സംസ്ഥാനത്ത് പെറ്റ് ഷോപ്പ് റൂൾ, ഡോഗ് ബ്രീഡിങ് റൂൾ എന്നിവ നടപ്പിലാക്കുമെന്നും ഇതിന് പുറമെ വളർത്തുനായ്ക്കൾക്ക് ലൈസൻസ്, പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എന്നിവ നിർബന്ധിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ 18852 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 33363 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ഇതിന് പുറമെ 4.7 ലക്ഷം വളർത്തു നായകൾക്ക് വാക്സിൻ നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments