NattuvarthaLatest NewsKeralaNews

മുസ്ളിം യുവതിയെ താലികെട്ടിയത് അമ്പലത്തിനു മുന്നിൽ വെച്ച്; ബന്ധം ഒഴിയണമെങ്കിൽ ഭാര്യ ആവശ്യപ്പെടണമെന്ന് യുവാവ്

യുവതിയെ വിട്ടുകൊടുക്കില്ലെന്ന് അഭിനന്ദ്

മുസ്ളീം യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ച ഹിന്ദു യുവാവിനേയും അമ്മയേയും ഭാര്യവീട്ടുകാർ ആക്രമിച്ച സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് യുവാവ്. താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരില്‍ ബന്ധം ഒഴിയണമെങ്കില്‍ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കള്‍ കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പുവയ്‌ക്കില്ലെന്നും യുവാവ് പറയുന്നു.

Also Read: ഗോവിന്ദചാമി, അമിര്‍ ഉള്‍ ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം വെറുക്കുന്ന ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആളൂർ ഹൃദയം തുറക്കുമ്പോൾ

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇസ്ളാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കില്‍ ബന്ധം ഒഴിയാനുള്ള രേഖകളില്‍ ഒപ്പിടണമെന്നുമായിരുന്നു ആവശ്യം. ഗുരുതരമായി പരിക്കേറ്റ ആലുവ പറവൂര്‍കവല റോസ് ലെയ്‌നില്‍ വാടകയ്‌ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടില്‍ മുരുകന്റെ ഭാര്യ ലേഖ (48), മകന്‍ അഭിനന്ദ് (27) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് വര്‍ഷം മുമ്പ് ഹൈന്ദവാചാര പ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് അഭിനന്ദും യുവതിയും വിവാഹിതരായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.

Also Read: സിപിഎമ്മിന്റെ പ്രതികാരം; ബിജെപിക്ക് വേണ്ടി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു

വിവാഹിതരായ ശേഷം യുവതിയെ തിരിച്ചു കൊണ്ടുപോകാന്‍ വീട്ടുകാര്‍ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. ഭാര്യയുമായി പ്രശ്‌നങ്ങളില്ലെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഭാര്യയുടെ സഹോദരനും മാതാവും സഹോദരിയും ഉള്‍പ്പെടെ 11 അംഗസംഘമാണ് വീട്ടിലെത്തിയത്. പിടിവലിക്കിടെ നിലത്ത് വീണ ലേഖയുടെ വലതുകൈ ഒടിഞ്ഞു. അഭിനന്ദിന്റെ തലക്ക് പിന്നിലാണ് മര്‍ദ്ദനമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button