Latest NewsNewsEntertainment

വിവാഹ വാര്‍ത്ത സത്യമാണ്, ഡിസംബര്‍ 7 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരുന്നു ചടങ്ങ്

എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാകണം എന്ന  പ്രാര്‍ത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി യമുന. പാവം അമ്മായിയമ്മ ആയും നെഗറ്റീവ് റോളിലും ഒരുപോലെ തിളങ്ങിയ യമുനയുടെ രണ്ടാം വിവാഹവാർത്തയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ തന്റെ പുതിയ ജീവിതത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് താരം.

”എന്റെ പുതിയ ജീവിതം. വിവാഹ വാര്‍ത്ത സത്യമാണ്.നിങ്ങള്‍ എനിക്ക് നല്‍കിയ പിന്തുണ കണ്ടപ്പോള്‍ ശരിക്കും അതിശയവും സന്തോഷവും തോന്നി. ഇതിനൊക്കെ ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും നന്ദി അറിയിക്കുന്നു. അദ്ദേഹം യുഎസ്‌എയില്‍ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു” യമുന കുറിച്ചു.

എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാകണം എന്ന  പ്രാര്‍ത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബര്‍ 7 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അത് നടപ്പായി എന്നും ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു യമുന കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button