KeralaCinemaMollywoodLatest NewsNewsEntertainment

പൊലീസുകാരെ ഹണി ട്രാപ്പിൽ കുടുക്കിയ അശ്വതിക്കൊപ്പം നടി യമുന, കൊച്ചിയിലെ ഹോട്ടലിൽ താമസിച്ചതെന്തിന്?: യമുന പറയുന്നു

കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരെ ഹണി ട്രാപ്പിൽ പെടുത്തിയ അശ്വതിയുമായി സിനിമ – സീരിയൽ നടി യമുനയ്ക്ക് പങ്കുണ്ടെന്ന് പ്രചരിച്ചിരുന്നു. അശ്വതിയുമായുള്ള ബന്ധമെന്ത്? കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് എന്തിന് എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് നടി തന്നെ മറുപടി നൽകുകയാണ്. ‘യമുന തീരെ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് താരം വിഷയത്തിൽ വ്യക്തത വരുത്തുന്നത്. നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് എന്തിന്, ആരായിരുന്നു കൂടെ എന്ന തലക്കെട്ടോടെയാണ് യമുന ഇപ്പോൾ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

‘അത് ശരിയാണ് യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു. അശ്വതി എന്ന കുട്ടിയോടൊപ്പം താമസിച്ചു എന്നത് ശെരിയാണ്. ഹണിട്രാപ്പുകാരി എന്നാണു അശ്വതിയെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ആരാധിക എന്ന നിലയിലായിരുന്നു അശ്വതിയെ പരിചയപ്പെട്ടത്. ആരാധികയാണെന്നു പറഞ്ഞായിരുന്നു അശ്വതി തന്നെ വിളിച്ചിരുന്നത്. സർക്കാർ ജോലി ആണെന്നും കൊല്ലം കാരി ആണെന്നും ഭർത്താവും മകളും ഉണ്ട് എന്നുമായിരുന്നു അശ്വതി എന്നോട് പറഞ്ഞിരുന്നത്. ശ്രീകാര്യത്ത് ഒരു ഹോസ്റ്റലിൽ നിൽക്കുകയാണ് എന്നാണ് അശ്വതി ഫോണിൽ പറഞ്ഞത്. ചേച്ചിയെ നേരിൽ കാണണമെന്നും കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്നും പറഞ്ഞു. അങ്ങനെയാണ് അശ്വതിയുമായി അടുപ്പം ഉണ്ടാകുന്നത്’, യമുന വ്യക്തമാക്കി.

Also Read:വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

‘ചന്ദനമഴ കാണുമ്പോൾ തുടങ്ങിയ ഇഷ്ടമാണെന്നും പ്രേക്ഷക മനസിൽ താൻ യമുന അല്ലെന്നും കഥാപാത്രമാണെന്നും പിന്നെ നിരന്തരമുള്ള വിളികളുമായിരുന്നു. അശ്വതി ഇടക്ക് വിളിക്കും മെസ്സേജ് അയക്കും വിളിക്കുന്ന സമയത്തെല്ലാം ഞാൻ ഷൂട്ടിലായിരിക്കും. ഒരു ദിവസം വിളിച്ചപ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. ഫ്രീ ആണേൽ വന്നോളൂ എന്ന് പറഞ്ഞു. ആ കുട്ടിക്ക് നല്ല പെരുമാറ്റം ആയിരുന്നു കൂടായിരുന്നു ഫോട്ടോ എടുത്തു കുറെ കഥകൾ പറഞ്ഞു, ഫുഡ് എല്ലാം കഴിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഏപ്രിലിൽ ഹോട്ടൽ ക്രൗൺപ്ലാസയിൽ ഒരു പരുപാടി ഉണ്ടായിരുന്നു. അതിന്റെ പോസ്റ്റർ ഷെയർ ചെയ്യാനും മറ്റും പറഞ്ഞിരുന്നു. ആ ഷോക്ക് ശേഷം ഞാൻ അശ്വതിയെ കണ്ടട്ടില്ല. കുറെ നാളായി വിളിയൊന്നും ഇല്ലായിരുന്നു’, യമുന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button