NewsIndia

യമുനയില്‍ നിറഞ്ഞ് കവിഞ്ഞ് വിഷപ്പത: നദിയില്‍ മുങ്ങിക്കുളിച്ച് വിശ്വാസികള്‍, വീഡിയോ

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുകയാണ്. നുരഞ്ഞുപൊന്തുന്ന വിഷപ്പതയായി രൂപാന്തരപ്പെട്ടിരിക്കുകയാണ് യമുന നദി. കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിൽ ഒഴുകുന്ന വിഷപ്പതയിൽ സ്നാനം ചെയ്യുന്ന വിശ്വാസികളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഛാത്ത് പൂജയുടെ ഭാഗമായി എത്തിയ ഭക്തരാണ് വിഷമയമായ നദിയില്‍ മുങ്ങിക്കുളിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വെള്ള നിറത്തില്‍ വിഷപ്പാത യമുനയിൽ പതഞ്ഞുപൊങ്ങുകയാണ്.

Also Read:നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി

ഉത്തരേന്ത്യയിലെ വലിയ ആഘോഷങ്ങളിലൊന്നാണ് ഛാത്ത് പൂജ. സൂര്യദേവന് വേണ്ടിയുള്ളതാണ് ഈ പൂജ. ബിഹാർ, ഝാര്‍ഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശിലെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളാണ് പ്രധാനമായും ഛാത്ത് പൂജ ആഘോഷിക്കാറുള്ളത്. ഛാത്ത് പൂജയില്‍ യമുനയില്‍ മുങ്ങിനിവരുക എന്ന ചടങ്ങ് പ്രധാനമാണ്. ഈ ചടങ്ങ് പൂർത്തിയാക്കാനാണ് ഭക്തർ വിഷമയമുള്ള നദിയിൽ മുങ്ങിനിവരുന്നത്. ഡിറ്റർജന്‍റുകള്‍ ഉൾപ്പെടെയുള്ള വ്യാവസായിക മാലിന്യങ്ങൾ നദിയിലേക്ക് പുറന്തള്ളുന്നതിനെ തുടർന്നുള്ള ഉയർന്ന ഫോസ്ഫേറ്റിന്‍റെ അംശമാണ് വിഷം കലർന്ന നുരയ്ക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.നദിയിലെ അമോണിയയുടെ അളവും വർധിച്ചിട്ടുണ്ട്.

നാല് ദിവസത്തെ ആഘോഷങ്ങളിൽ ഭക്തർ ഒത്തുകൂടി നദികളിലും കുളങ്ങളിലും പുണ്യസ്നാനം ചെയ്യുന്നു. ഇങ്ങനെയാണ് ചടങ്ങ് പൂർത്തിയാവുക. കഴിഞ്ഞ വര്‍ഷവും യമുനയില്‍ സമാനരീതിയില്‍ വിഷപ്പത ഉണ്ടായിരുന്നു. ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യമായിരുന്നു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button