ന്യൂഡൽഹി: യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ. ഡൽഹിയിൽ ശമനമില്ലാതെ മഴ അനുഭവപ്പെടുകയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിർത്താതെ പെയ്യുന്ന മഴ കാരണമാണ് യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. 205.33 മീറ്ററാണ് യമുനയുടെ അപകട രേഖ. 205.83 മീറ്ററാണ് നിലവിൽ യമുന നദിയുടെ നിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഹിൻഡൻ നദിയിലും ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹിയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments