Latest NewsNewsIndia

വീണ്ടും കരകവിഞ്ഞ് യമുന! നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

കാന്റിലിവർ നിർമ്മാണ രീതി ഉപയോഗിച്ചാണ് യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലം നിർമ്മിക്കുന്നത്

യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിലവിൽ, 560 മീറ്റർ നീളമുള്ള ആദ്യത്തെ മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. അതേസമയം, യമുനാ നദിക്ക് കുറുകെ നാല് ഡൽഹി മെട്രോയ്ക്ക് പാലങ്ങളാണ് ഉള്ളത്.

കാന്റിലിവർ നിർമ്മാണ രീതി ഉപയോഗിച്ചാണ് യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലം നിർമ്മിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ പാലം കൂടുതൽ ഉറപ്പും ദൃഢതയുമുള്ളതായിരിക്കും. നിലവിൽ, പാലത്തിന്റെ 50 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 1978-ന് ശേഷം ഇതാദ്യമായാണ് യമുനാ നദി ഇത്തരത്തിൽ കരകവിഞ്ഞൊഴുകിയത്.

Also Read: സ്ഥിരം പ്രശ്‌നക്കാർക്കെതിരെ കർശന നടപടിയുമായി റവന്യൂ- പോലീസ് വകുപ്പുകൾ

യമുന ബാങ്ക് (ബ്ലൂ ലൈനിൽ 698.8 മീറ്റർ), നിസാമുദ്ദീൻ (പിങ്ക് ലൈനിൽ 602.8 മീറ്റർ), കാളിന്ദി കുഞ്ച് (മജന്ത ലൈനിൽ 574 മീറ്റർ), ശാസ്ത്രി പാർക്ക് (റെഡ് ലൈനിൽ 533 മീറ്റർ) എന്നിവയാണ് യമുനാ നദിക്ക് കുറുകെ നിർമ്മിക്കുന്ന മറ്റ് മെട്രോ പാലങ്ങൾ. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി മറ്റ് പാലങ്ങൾ മുഖാന്തരം സഞ്ചരിക്കുന്ന ട്രെയിനുകളുടെ വേഗത ദിവസങ്ങൾക്ക് മുൻപ് തന്നെ വെട്ടിക്കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button