ഡൽഹി: തലസ്ഥാനത്തെ യമുന നദി കരകവിഞ്ഞൊഴുകുന്നു. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നദിയിൽ വെള്ളം വർധിച്ചത്. ജലനിരപ്പ് അപകടകരമായ അടയാളവും കഴിഞ്ഞ് ഉയരുന്നതിനാൽ ജനങ്ങളാകെ ആശങ്കയിലാണ്. അപകട മുന്നറിയിപ്പ് ലഭിച്ചതോടെ അഗ്നിശമനസേനാ പ്രവർത്തകരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ഉയർന്ന ജാഗ്രതയിലാണ്.
ബുധനാഴ്ച മുതലാണ് യമുനാ നദിയിലെ ജലനിരപ്പ് ഉയരാൻ ആരംഭിച്ചത്. മുൻകരുതലിന്റെ ഭാഗമായി തീരദേശത്ത് താമസിക്കുന്നവരെ മുഴുവനും മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയ്‌ക്ക് സജ്ജരായിരിക്കാൻ അറിയിപ്പ് കൊടുത്തു കഴിഞ്ഞു.
Also read:‘അടുത്തത് നീയാണ്’: ഹാരി പോട്ടർ രചയിതാവ് ജെ.കെ റൗളിംഗിന് വധഭീഷണി
യമുന നദിയിലെ സുരക്ഷിതമായ ജലനിരപ്പിന്റെ മാർക്ക് 205. 33 മീറ്ററാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ, ഈ അടയാളത്തിലുമധികം ജലനിരപ്പ് വർദ്ധിച്ചു കഴിഞ്ഞു. 206 മീറ്ററിലധികം ജലനിരപ്പ് ഉയരുമെന്നാണ് ഫ്ലഡ് കൺട്രോൾറൂം അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
Post Your Comments