ചെന്നൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നു തമിഴ് നടൻ രജനീകാന്ത് അറിയിക്കുകയുണ്ടായി. രജനി മക്കൾ മൻട്രം പ്രവർത്തകരുമായുള്ള യോഗത്തിനു ശേഷമാണു രജനീകാന്ത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മക്കൾ മൻട്രം സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കാണുകയുണ്ടായി. അവർ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഞാൻ എന്തുതന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ എന്റെ തീരുമാനം ഉടനെ അറിയിക്കുമെന്ന് രജനീകാന്ത് പറഞ്ഞു.
രജനീകാന്തിന്റെ പേരിൽ എഴുതപ്പെട്ട കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു മാസത്തിനുശേഷമാണ് അദ്ദേഹം യോഗം വിളിച്ചുചേർക്കുന്നത്. കത്തിലെ ഉള്ളടക്കങ്ങൾ വ്യാജമാണെന്നു പറഞ്ഞ താരം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു.
Post Your Comments